മീനങ്ങാടി അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്
മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മധ്യവയസ്കൻ മരണപ്പെട്ടു.
പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയിൽ ബെന്നി (55) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ കൂടെയുണ്ടായിരുന്ന ഗോപി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസ തേടി.
ഓടുപണിക്കാരായ ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ മീനങ്ങാടി സ്റ്റേഷൻ പരിധിയിൽ അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബെന്നിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും
മരണപ്പെടുകയായിരുന്നു.
ബീനയാണ് ബെന്നിയുടെ ഭാര്യ.
മക്കൾ: വിബിൻ, സുബിൻ