തെന്മലയിൽ നിയന്ത്രണം വിട്ട പിക്കപ് റോഡിലൂടെ നടന്നുപോയവരെ ഇടിച്ചുതെറിപ്പിച്ചു; രണ്ട് കുട്ടികൾ മരിച്ചു
കൊല്ലം തെന്മലയിൽ വാഹനാപകടത്തിൽ രണ്ട് പെൺകുട്ടികൾ മരിച്ചു. റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ നിയന്ത്രണം വിട്ടുവന്ന പിക്കപ് വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ് വയലിലേക്ക് മറിയുകയും ചെയ്തു
തെന്മല ഉറുകുന്നാണ് അപകടം നടന്നത്. ഉറുകുന്ന് സ്വദേശികളായ ശ്രുതി(11), കെസിയ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ശ്രുതിയുടെ സഹോദരി ശാലിനി(17)യെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.