Friday, January 3, 2025
Wayanad

കോവിഡ് 19:സുൽത്താൻ ബത്തേരി നഗരസഭയിൽ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു.

കോവിഡ് വ്യാപനത്തിൻ്റെ രൂക്ഷത ഉൾക്കൊണ്ട് ബത്തേരി നഗരസഭയിൽ ആഗസ്ത് 5 മുതൽ സെപ്തംബർ 5 വരെ ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഓണം പ്രമാണിച്ച് പിൻവലിച്ചു. ബത്തേരിയിൽ മുനിസിപ്പൽ അധികൃതർ ,ആരോഗ്യ വിഭാഗം ,പോലീസ് ,വ്യാപാരികൾ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം മഴ കനക്കുന്നതോടെ കൂടാൻ സാധ്യത ഉണ്ടെന്ന ആരോഗ്യ വിഭാഗത്തിൻ്റെ കണ്ടെത്തലിനെ തുടർന്നുള്ള മുൻകരുതൽ എന്ന നിലയിലായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചത് .വാഹനങ്ങൾ നിരത്തിലിറങ്ങുന്നതിനും, കടകൾ തുറക്കുന്നതിനും അടക്കുന്നതിനും വഴിയോര കച്ചവടങ്ങൾക്കും എല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഓണം അടുത്തതോടെ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ സംയുക്ത യോഗത്തിൽ തീരുമാനിച്ചതെന്ന് നഗരസഭ ചെയർമാൻ ടി.എൽ സാബു പറഞ്ഞു. ജില്ലാ ഭരണകൂടത്തിൻ്റെയും ,ആരോഗ്യ വിഭാഗത്തിൻ്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നഗരസഭ ചെയർമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *