ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ട് പേർ മരിച്ചു
ഹിമാചൽപ്രദേശിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. 11 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ടീസ സബ് ഡിവിഷനിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ചമ്പയിൽ നിന്ന് ടീസയിലേക്ക് പോയ ബസ് 200 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്.