കടുവ ഭീതിയിൽ തിരുനെല്ലി
കടുവ ഭീതിയിലാണ് തിരുനെല്ലി പ്രദേശം. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് കടുവ വീടിന് നേരെ പാഞ്ഞടുത്തത് തിരുനെല്ലി പോലീസ് സ്റ്റേഷൻ സമീപത്തെ വീട്ടമ്മയായ സരിത വീട്ടിൽ കയറി വാതിൽ അടക്കുകയായിരുന്നു തുടർന്ന് കടുവ വാതിൽ സമീപത്തെത്തി വാതിൽ തള്ളി തുറക്കാൻ ശ്രമിക്കുകയും നഖം ഉപയോഗിച്ച് വാതിൽ മാന്തുകയായിരുന്നു. വനപാലകരും നാട്ടുകാരും പോലീസും ഇവിടെ ജാഗ്രതയിലാണ്. .നോർത്ത് വയനാട് വനം ഡിവിഷൻ തിരുനെല്ലി സെക് ഷനിലാണ് സംഭവം.