വയനാട് പുൽപ്പള്ളി സീതാ മൗണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി
പുല്‍പ്പള്ളി സീതാ മൗണ്ടിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് നരേന്ദ്രബാബു, സി.സി.എഫ് വിനോദ് കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം വനപാലകര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. നിലവില്‍ ഐശ്വര്യ കവല, പാറ കവല എന്നിവിടങ്ങളിലെ സ്വകാര്യ തോട്ടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്ാണ് പരിശോധന.കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന.
പ്രദേശത്തെ ജനങ്ങളോട് പരമാവധി വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ മുന്‍കരുതലുകളുടെ ഭാഗമായി വാഹന അനൗണ്‍സ്‌മെന്റും ചെയ്യുന്നുണ്ട്.
ഇന്നലെ റെയ്ഞ്ച് ഓഫിസറെ ആക്രമിച്ചതിന് ശേഷം കടുവയെ ആരും കണ്ടതായി പറയുന്നില്ല. കൊളവള്ളി സെന്റ് ജോര്‍ജ്ജ് പള്ളിക്ക് സമീപവും, കബനി പുഴ തീരത്തെ കൃഷിയിടത്തില്‍ കടുവയെ പിടികൂടാന്‍ കൂടകള്‍ സ്ഥാപിച്ചിട്ടുണ്ട്.വെറ്ററിനറി സര്‍ജന്‍മാരടക്കുള്ള വര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അത്യാധുനിക സുരക്ഷ ഉപകരണ ങ്ങളുടെ സഹായത്തോടെയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്.