വയനാട്ടിൽ യുഡിഫ് ഹർത്താൽ തുടരുന്നു.
വയനാട്ടിൽ യുഡിഫ് ഹർത്താൽ തുടരുന്നു.
വയനാട് വന്യജീവി സങ്കേതത്തിന് സമീപത്തെ ജനവാസപ്രദേശം പരിസ്ഥിതി ലോലമേഖലയാക്കാനുള്ള കേന്ദ്രത്തിന്റെ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണിക്ക് ആരംഭിച്ച ഹർത്താൽ വൈകിട്ട് ആറിനു അവസാനിക്കും. അവശ്യ സേവനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. വിജ്ഞാപനത്തിനെതിരെ ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടക്കും. ഹര്‍ത്താലിന് വ്യാപാരി സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.