വയനാട്ടിൽ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി
ജില്ലയിലെ 152 പ്രശ്നബാധിത ബൂത്തുകളില്‍ 69 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. വെബ് കാസ്റ്റിംഗ് നടത്തുവാന്‍ സാങ്കേതിക തടസ്സമുള്ള 83 പ്രശ്‌ന ബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫി നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗോ വീഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വീഡിയോഗ്രാഫി നടത്താന്‍ അനുമതി തേടാം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറാണ് വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. വീഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്ന തിനുള്ള തുക ജില്ലാ കളക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കളക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ അടയ്ക്കണം. പോളിംഗ് ഉദ്യോഗസ്ഥര്‍ 32 വരണാധികാരികളും അത്രയും ഉപവരണാധികാരികളുമാണ് ജില്ലയിലെ തെരഞ്ഞെടുപ്പിന് നേരിട്ട് നേതൃത്വം നല്‍കുന്നത്. തെരഞ്ഞെടുപ്പിനായി നിയോഗിച്ചത് 5090 പോളിംഗ് ഉദ്യോഗസ്ഥരെയാണ്. ആകെ 848 പോളിംഗ് സ്റ്റേഷനുകളിലേക്കായി 4240 പോളിംഗ് ഉദ്യോഗസ്ഥരെയും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്തുന്നതി നായി 850 (20 ശതമാനം) ഉദ്യോഗസ്ഥരെ റിസര്‍വ്വ് വിഭാഗത്തിലും നിയമിച്ചിട്ടുണ്ട്. ഒരു ബൂത്തില്‍ ഒരു പ്രിസൈഡിങ് ഓഫീസറും ഒരു ഫസ്റ്റ് പോളിങ് ഓഫീസറും രണ്ട് പോളിംഗ് ഓഫീസര്‍മാരും ഒരു പോളിംഗ് അസിസ്റ്റന്റും ഉള്‍പ്പെടെ അഞ്ച് പേരാണ് ഡ്യൂട്ടിയിലുണ്ടാകുക. കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ നല്‍കുന്നതിനാണ് ഒരു പോളിംഗ് അസിസ്റ്റന്റിനെ കൂടുതലായി നിയമിച്ചത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 60 സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.