Sunday, January 5, 2025
Wayanad

മുത്തങ്ങയിൽ രേഖകളില്ലാതെ കടത്തിയ പത്ത് ലക്ഷം രൂപ പിടികൂടി : രണ്ട് പേർ കസ്റ്റഡിയിൽ

കൽപ്പറ്റ:  മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി.  തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ എക്സൈസിൻ്റെ പിടിയിലായത്. ബാംഗ്ളൂരിൽ നിന്നും വരുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന KA 01 AG 7632 അശോക് ലൈലൻഡ് – ലോറിയിൽ നിന്നുമാണ് ഇന്ന് രാവിലെ  പണം പിടികൂടിയത്.  കോഴിക്കോട് നിന്നും മീൻ കയറ്റി ബാംഗ്ലൂരിൽ ഇറക്കി തിരികെ വരുന്ന ഒഴിഞ്ഞ കണ്ടെയ്നർ ലോറിയിൽ സൂക്ഷിച്ച് വെച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പണവും പിടികൂടിയവരെയും പൊലിസിന് കൈമാറും. മുത്തങ്ങ എക്സൈസ്  ഇൻസ്പെക്ടർ  പി ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ പി പി ശിവൻ, റ്റി ബി അജീഷ് സി ഇ ഒ മാരായ എ എം ബിനുമോൻ, അഭിലാഷ് ഗോപി എന്നിവർ ചേർന്നാണ് പണം പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *