പേപ്പട്ടിവിഷബാധ: ഏഴുവയസ്സുകാരന്‍ മരിച്ചു
കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ പട്ടിയുടെ കടിയേറ്റ ഏഴുവയസ്സുകാരന്‍ വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട എലിക്കോട്ട് പൊയിലിലെ തോമസിന്‍റെയും ബിന്ദുവിന്റെയും മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. ആലന്തട്ട എ.യു.പി സ്കൂളിലെ രണ്ടാം തരം വിദ്യാര്‍ഥിയാണ്
സെപ്തംബര്‍ 13ന് വീട്ടുപറമ്പില്‍ കളിച്ചു കൊണ്ടിരിക്കെയാണ് പേപ്പട്ടിയുടെ കടിയേറ്റത്. കണ്ണിന് മുകളിലും കൈകളിലുമാണ് കടിയേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വാക്സിനേഷന്‍ നടത്തി. ഈ മാസം 11നാണ് അടുത്ത വാക്സിന്‍ എടുക്കേണ്ടിയിരുന്നത്.
എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ മരിച്ചു.