സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗം യാത്രയയപ്പ് നല്‍കി
സ്ഥലം മാറി പോകുന്ന വയനാട് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളക്ക് ജില്ലാ വികസന സമിതി യോഗത്തില്‍ വെച്ച് ജില്ലയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സ്‌നേഹോഷ്മള യാത്രയയപ്പ്. സിവില്‍ സ്‌റ്റേഷനിലെ പഴശ്ശി ഹാളിലും ഓണ്‍ലൈനിലുമായി നടന്ന യാത്രയയപ്പു യോഗം രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്തു. അദീലയുടെ നേതൃഗുണത്തെയും ജോലിയിലുള്ള പ്രതിബദ്ധതയെയും രാഹുല്‍ ഗാന്ധി പ്രശംസിച്ചു.
ജില്ലയില്‍ കോവിഡ് കൈകാര്യം ചെയ്യുന്നതിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിക്കുന്നതിലും സി.എസ്.ആര്‍ ഫണ്ടുകള്‍ ലഭ്യമാക്കുന്നതിലും കലക്ടറുടെ ഇടപെടലുകള്‍ അദ്ദേഹം എടുത്തു പറഞ്ഞു.
ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എ കലക്ടര്‍ക്ക് മെമന്റോ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, നഗരസഭാ അധ്യക്ഷന്മാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ് ബിജു, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പൊതുസമൂഹവും നല്‍കിയ പിന്തുണക്ക് ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.