Monday, January 6, 2025
Wayanad

വേനൽ കടുത്തതോടെ കാട്ടുതീ ഭീഷണിയിൽ വയനാട്ടിലെ വനമേഖലകൾ; വെല്ലുവിളിയായി പ്രതിരോധ സംവിധാനങ്ങളിലെ ന്യൂനത

ബത്തേരി: വേനൽ കനത്തതോടെ കാട്ടുതീ ഭീഷണിയിലാണ് വയനാട്ടിലെ വനമേഖലകൾ. ഫയർ ലൈൻ തെളിച്ചും ഏറുമാടങ്ങളിൽ കാവലിരുന്നും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് വനപാലകർ.

വേനൽ ചൂടിൽ വയനാട്ടിലെ വനമേഖലകളിൽ കാട്ടുതീ പടരുകയാണ്. മൃഗങ്ങൾക്കും വനത്താൽ ചുറ്റപ്പെട്ട ജനവാസ കേന്ദ്രങ്ങളിലും ഭീഷണി ഉയർത്തുന്നു. ഇതോടെയാണ് അഗ്നി ബാധ ചെറുക്കുന്നതിനായി കൂടുതൽ ഫയർ വാച്ചർമാരെ വനത്തിനുള്ളിൽ നിയോഗിച്ചത്. കാട്ടുതീ പെട്ടെന്ന് കണ്ടെത്തുന്നതിന് വേണ്ടി ഏറുമാടങ്ങളിൽ കാവൽ ഇരുന്നാണ് നിരീക്ഷണം. വിവിധയിടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ ബേണിങ്ങ്, ഫയർ ബ്രേക്ക് തുടങ്ങിയ മാർഗങ്ങളിലൂടെ കാട്ടുതീ തടയാനുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ തുടങ്ങിയിരുന്നു. ഡ്രോണുകളും നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്.

കർണാടകയോട് ചേർന്ന് കിടക്കുന്ന ഫോറസ്റ്റ് റേഞ്ചുകളിലും കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ ആധുനിക സംവിധാനങ്ങളുടെ കുറവ് മിക്കയിടങ്ങളിലും ഉണ്ട്. വയനാട്ടിലെ അഗ്നിരക്ഷാ സേനയിൽ ജീവനക്കാരുടെ കുറവും വെല്ലുവിളി ഉയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *