ഒമാനില്‍ വൻകാട്ടുതീ; താമസ സ്ഥലങ്ങളിലേക്ക് പടര്‍ന്നില്ല
മസ്‌കത്ത്: ദാഖ് ലിയ ഗവര്‍ണറേറ്റിലെ ഹംറ വിലായത്തില്‍ വന്‍ കാട്ടുതീ. താമസസ്ഥലങ്ങള്‍ സുരക്ഷിതമാണ്. റാസ് അല്‍ ഹര്‍ഖ് മേഖലയിലെ മലനിരകളില്‍ ഒട്ടേറെ മരങ്ങളിലേക്കും ചെടികളിലേക്കും തീപടര്‍ന്നു. അപകടകാരണം അറിവായിട്ടില്ല.
പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയ്ക്കു പുറമേ റോയല്‍ എയര്‍ഫോഴ്‌സും രംഗത്തിറങ്ങി. കാട്ടുതീ 85 ശതമാനവും നിയന്ത്രണ വിധേയമാക്കിയെന്നും താമസമേഖലകള്‍ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. ദ്രുതകര്‍മ സേനയും വ്യോമവിഭാഗവും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കയത്. 250 ല്‍ ഏറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.