വയനാടിലെ കോവിഡ് വാക്‌സിന്‍- ഡ്രൈ റണ്‍ രണ്ടാംഘട്ടം ബത്തേരി താലൂക്ക് ആശുപത്രി അടക്കം മൂന്ന് കേന്ദ്രങ്ങളിൽ നാളെ
കോവിഡ് വാക്‌സിന്‍ വിതരണം നടത്തുന്നതിന്റെ തയ്യാരെടുപ്പുകളുടെ മുന്നോടിയായി രാജ്യവ്യാപകമായി നടക്കുന്ന ഡ്രൈ റണ്ണിന്റെ രണ്ടാംഘട്ടം നാളെ (ജനുവരി 8) ജില്ലയില്‍ മൂന്ന് സ്ഥാപനങ്ങളില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ബത്തേരി താലൂക്ക് ആശുപത്രി, മേപ്പാടി സാമൂഹികാരോഗ്യ കേന്ദ്രം, മേപ്പാടി വിംസ് സ്വകാര്യ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയാണ് പരിപാടി. ആദ്യഘട്ടത്തില്‍ കുറുക്കന്‍മൂല കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് വിജയകരമായി ഡ്രൈ റണ്‍ നടത്തിയിരുന്നു.