വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍; നാൽപ്പതിലേറെ മുറിവുകള്‍
വയനാട്ടിൽ വെടിയേറ്റ് മരിച്ച മാവോ വാദി കേഡര്‍ വേല്‍മുരുകന്റെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍. നാൽപ്പതിലേറെ മുറിവുകളും. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ടകൾ കണ്ടെടുത്തത്. ശരീരത്തിൽ നാൽപത് മുറിവുകളും പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എക്സറേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. നെഞ്ചിലും വയറിലും നാൽപതിലധികം മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ശരീരത്തിൽ ബുള്ളറ്റ് തുളച്ചുകയറിയ പാടുകളുണ്ടായിരുന്നു. തുടർന്നായിരുന്നു എക്സ്റേ പരിശോധനയ്ക്ക് വിധേയമാക്കിയത്.