Wednesday, January 8, 2025
National

രാജ്യത്ത് വാട്സ്ആപ്പില്‍ പണം ഇടപാട് നടത്താന്‍ അനുമതി

രാജ്യത്ത് വാട്സ്ആപ്പില്‍ പണം ഇടപാട് നടത്താന്‍ അനുമതിയായി. 20 മില്യണ്‍ ഉപഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭ്യമാകുന്നത്. നാഷണല്‍ പെയ്‌മെന്റ് കോർപറേഷൻ ആണ് അനുമതി നൽകിയത്. ഇന്ത്യയില്‍ വാട്സ്ആപ്പിന് 400 മില്യണ്‍ ഉപഭോക്താക്കളാണ് ഉള്ളത്. റിസര്‍വ് ബാങ്കിന്റെ എല്ലാ ചട്ടങ്ങളും പാലിച്ചാണ് വാട്സ്ആപ്പിന് അനുമതി നല്‍കിയത്.

വാട്സ്ആപ്പിന്റെ പുതിയ പതിപ്പില്‍ 10 പ്രാദേശിക ഭാഷകളിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ 2018 ല്‍ ഇന്ത്യയില്‍ വാട്സ്ആപ്പില്‍ ഈ സേവനം ലഭ്യമാക്കിയിരുന്നു. നിലവില്‍ ബീറ്റ മോഡിലുള്ള ഉപഭോക്താക്കളിലാണ് സേവനം ലഭിക്കുന്ന്. രണ്ട് മില്യണ്‍ ആളുകളാണ് രാജ്യത്ത് പ്രതിമാസം യുപിഐ വഴിയുള്ള പണമിടപാട് നടത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *