സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴ; ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി
സുൽത്താൻബത്തേരി:
സുൽത്താൻബത്തേരി നഗരത്തിൽ ശക്തമായ മഴയെ തുടർന്ന് ഗാന്ധി ജംഗ്ഷൻ വെള്ളപ്പൊക്കത്തിലായി
ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് മഴയുടെ ശക്തി കൂടിയത്. നഗരത്തിലെ ഓവുചാലുകൾ പലസ്ഥലങ്ങളിലും അടഞ്ഞതിനാൽ ടൗണിൽ വെള്ളം കെട്ടി നിൽക്കുകയാണ് .ബത്തേരി ഗാന്ധി ജംഗ്ഷനിലാണ് വെള്ളപ്പൊക്കം കൂടുതലായുമുള്ളത്.
ഇവിടുത്തെ പിഎച്ച് വെജിറ്റബിൾസിലെ കടയിലേക്ക് വെള്ളം ഇരച്ചുകയറി .മഴ തുടർന്നാൽ ഇവിടത്തെ പല കടകളിലേക്കും വെള്ളം കയറുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.