Saturday, January 4, 2025
National

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് നാളെ മുതൽ

രാജ്യത്തെ ആദ്യ കിസാൻ സ്‌പെഷ്യൽ പാഴ്‌സൽ ട്രെയിൻ സർവീസ് ആഗസ്റ്റ് 7ന് ആരംഭിക്കും. കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. പൈലറ്റ് പ്രൊജക്ടായാണ് കിസാൻ സ്‌പെഷ്യൽ ട്രെയിൻ നാളെ സർവീസ് ആരംഭിക്കുന്നത്

മഹാരാഷ്ട്രയിലെ ദേവ്‌ലാലി മുതൽ ബിഹാറിലെ ധനാപൂർ വരെയും തിരിച്ചുമാണ് സർവീസ്. കേന്ദ്ര കൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ വീഡിയോ കോൺഫറൻസിംഗ് വഴി ട്രെയിന്റെ ഫ്‌ളാഗ് ഓഫ് കർമം നിർവഹിക്കും.

ദേവ്‌ലാലയിൽ നിന്ന് നാളെ രാവിലെ 11 മണിക്ക് പുറപ്പെടുന്ന ട്രെയിൻ 12ന് വൈകുന്നേരം 6.45ന് ധനാപൂരിലെത്തും. ധനാപൂർ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ദേവ്‌ലാലയിൽ എത്തും. 14 സ്റ്റോപ്പുകളാണ് ട്രെയിനുണ്ടായിരിക്കുക
പത്ത് കോച്ചുകളുണ്ടാകും. കർഷകർക്ക് പ്രദേശത്തെ റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട് പാഴ്‌സൽ ബുക്ക് ചെയ്യാം. പഴങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ളവയാണ് ട്രെയിനിൽ കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *