Sunday, April 13, 2025
Wayanad

വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാവില്ലെന്ന് ജില്ലാ പഞ്ചായത്ത്

മാനന്തവാടി:വയനാട് മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ മാനന്തവാടി ജില്ലാ ആശുപത്രിക്ക് ഫണ്ട് വെക്കാനാ വില്ലെന്ന് ജില്ലാ പഞ്ചായത്തിന്റെ ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് പുതിയ പ്രൊജക്ടുകളോ മരുന്നിനുള്‍പ്പെടെയുള്ള ഫണ്ടുകളോ ഈ വര്‍ഷത്തെ ബജറ്റിലില്ല.ഫണ്ടുകളും പ്രൊജക്ടുകളും ഇല്ലാതായ തോടെ ആശുപത്രിയുടെ ദൈനംദിന ചിലവുകള്‍ ഉള്‍പ്പെടെ മറ്റ് കാര്യങ്ങളും പ്രതിസന്ധിയിലേക്ക്. ജില്ലാ പഞ്ചായത്തിന്റെ ഘടകസ്ഥാപനമായിരുന്ന മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്തിയ സാഹചര്യത്തില്‍ ആശുപത്രിയുടെ യാതൊരു ചിലവുകളും അനുവദിക്കുന്നതിന് സാധി ക്കാത്ത സാഹചര്യമാണ് ജില്ലാ പഞ്ചായത്തി നുള്ളതെന്നാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടിനെ ജില്ലാ പഞ്ചായത്ത് അറിയിച്ചത്.മുന്‍ വര്‍ഷങ്ങളിലെല്ലാം പ്ലാന്‍ഫണ്ടിലും ബജറ്റിലും ഉള്‍പ്പെടുത്തി കോടിക്കണക്കിന് രൂപയായിരുന്നു ആശുപത്രിക്കായി നല്‍കിയി രുന്നത്.ഇതിന് പുറമെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മറ്റിയിലൂടെയും വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയ ദൈനംദിന ചിലവുകളും നടത്തിവന്നി രുന്നു.കഴിഞ്ഞ മാസം 12 ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ജില്ലാ ആശുപത്രി മെഡിക്കല്‍കോളേജായി ഉയര്‍ത്തപ്പെട്ടത്. ഇതോടെ എച്ച്എംസി പ്രവര്‍ത്തനവും നിലച്ചു. മെഡിക്കല്‍കോളേജ് നടത്തിപ്പിനായുള്ള പുതിയ കമ്മറ്റി കളോ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോ ജില്ലാ ആശുപത്രിയില്‍ ഇതുവരെയും ലഭ്യമായിട്ടില്ല. അതു കൊണ്ട് തന്നെ നിലവിലെ ദൈനംദിന പ്രവര്‍ത്തനങ്ങ ളടക്കം മുടങ്ങിയ അവസ്ഥയിലാണ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇനിയുള്ള നടപടിക്രമങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മാത്രമെ നടക്കാന്‍ സാധ്യതയുള്ളുവെന്നാണ് അറിയാന്‍ കഴിയുന്നത്. ഇത്തരമൊരു അവസ്ഥയില്‍ ആശുപത്രി യുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധി യിലാവുമെന്ന ആശങ്കയാണ് ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *