വികസന സന്ദേശ ജാഥയ്‌ക്ക് ആവേശോജ്ജ്വല തുടക്കം
പുൽപ്പള്ളി: സിപിഐ(എം) സുൽത്താൻ ബത്തേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വികസന സന്ദേശ ജാഥയ്ക്ക് പാടിച്ചിറയിൽ ആവേശോജ്ജ്വല തുടക്കം. ജാഥാ ക്യാപ്റ്റനും സിപിഐ(എം) ജില്ലാ സെക്രട്ടറിയുമായ പി ഗഗാറിന് പതാക നൽകി കൊണ്ട് സി കെ ശശീന്ദ്രൻ എംഎൽഎ ജാഥ ഉദ്ഘാടനം ചെയ്തു. വി വി ബേബി, ജാഥ വൈസ് ക്യാപ്റ്റൻ സുരേഷ് താളൂർ, ജാഥാ മാനേജർ എം എസ് സുരേഷ് ബാബു, പി ആർ
ജയപ്രകാശ്, രുഗ്മണി സുബ്രഹ്മണ്യൻ, ടി ബി സുരേഷ്, പി എസ് ജനാർദ്ധനൻ, പി ജെ പൗലോസ്, ജോബി കെ വി തുടങ്ങിയവർ സംസാരിച്ചു. ഇന്ന് മുള്ളൻ കൊല്ലി, പുൽപള്ളി, കാപ്പിസെറ്റ്, ഇരുളം, കേണിച്ചിറ എന്നീ കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ജാഥ തിങ്കളാഴ്ച്ച സമാപിക്കും.