വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്
വയനാട് ജില്ലയുടെ കാര്‍ഷിക മേഖലയും കൃഷി രീതിയും ഫാം ടൂറിസത്തിന് പ്രയോജനപ്പെടുത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. അമ്പലവയലിലെ സി.ഇ.എസ് ഫാമില്‍ പുതിയതായി നിര്‍മ്മിച്ച സംഭരണ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാമിനായി പുനരധിവസിപ്പിച്ച ഗോത്ര വിഭാഗ ക്കാര്‍ക്ക് ഫാമില്‍ ജോലി നല്‍കുന്ന പരിഗണിക്കും. ആരോഗ്യത്തെയും അന്തരീക്ഷത്തെയും സംരക്ഷിക്കുന്ന കാര്‍ബണ്‍ തൂലിത കൃഷി രീതി നടപ്പാക്കണം. വയനടിനെ ഇക്കോ ഫ്രണ്ട്‌ലി ടൂറിസമാക്കി മാറ്റാന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സി.ഇ.എസ് മോഡല്‍ ഫാമില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ എ.എഫ് ഷേര്‍ലി പദ്ധതി വിശദീകരിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഹഫ്‌സത്ത്, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ തമ്പി, അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷമീര്‍, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്ലാഡിസ് സ് കറിയ, അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് അംഗം ഷീജ ബാബു, ആത്മ പ്രോജക്ട് ഡയറക്ടര്‍ വി.കെ സജിമോള്‍ എന്നിവര്‍ സംസാരിച്ചു. ഫാമില്‍ നിന്ന് വിരമിക്കുന്ന ജീവനക്കാരെ മന്ത്രി ആദരിച്ചു.