Saturday, April 12, 2025
Kerala

മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും; ഷീബയുടെ നിയമപോരാട്ടത്തിന്റെ വിജയം

വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച ഫാം ഉടമ മത്തായിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ച കഴിഞ്ഞു മൂന്നുമണിക്ക് കുടപ്പന സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് സംസ്‌ക്കാര ചടങ്ങുകൾ നടക്കും.

വെള്ളിയാഴ്ച മത്തായിയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ഇതിന് ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. മത്തായിയുടെ ദുരൂഹ മരണം സി ബി ഐ അന്വേഷിക്കണം എന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ ഭാര്യ ഷീബ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച ഹൈക്കോടതി കേസ് സി ബി ഐക്ക് വിടുകയും ചെയ്തു

സിബിഐ കേസ് ഏറ്റെടുക്കുന്നതു വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലായിരുന്നു വീട്ടുകാർ. ഒടുവിൽ നാൽപത് ദിവസത്തിന് ശേഷമാണ് മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *