24 മണിക്കൂറിനിടെ 83,341 പേർക്ക് കൂടി കൊവിഡ്, 1096 മരണം; രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,341 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് വർധനവ് 80,000ന് മുകളിലെത്തുന്നത്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 39 ലക്ഷം പിന്നിടുകയും ചെയ്തു
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 39,36,747 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1096 പേർ കൂടി ഒരു ദിവസത്തിനിടെ മരിച്ചു. ആകെ മരണസംഖ്യ 68,472 ആയി ഉയർന്നു.
30,37,151 പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 77.15 ശതമാനമായതായി ആരോഗ്യമന്ത്രാലയം അവകാശപ്പെട്ടു. ഇന്നലെ 11.70 ലക്ഷം സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ത്യയിൽ ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ 2.05 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. 6.12 ലക്ഷം പേരുടെ രോഗം ഭേദമായി. 25,586 പേരാണ് മരിച്ചത്.
ആന്ധ്രാ പ്രദേശിൽ 1.03 ലക്ഷം, കർണാടകത്തിൽ 96117, തമിഴ്‌നാട്ടിൽ 52070, ഉത്തർ പ്രദേശിൽ 57598 എന്നിങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
ബംഗാളിൽ 3394 പേരും ഉത്തർ പ്രദേശിൽ 3691 പേരും തമിഴ്‌നാട്ടിൽ 7608 പേരും കർണാടകത്തിൽ 6054 പേരും ഗുജറാത്തിൽ 3062 പേരും ഡൽഹിയിൽ 4500 പേരും ആന്ധ്രാ പ്രദേശിൽ 4200 പേരും മരിച്ചു.