Monday, March 10, 2025
Wayanad

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ; വ്യാജപ്രചരണത്തിന് പിന്നിൽ സിപിഎം നേതാക്കളെന്ന് ആരോപണം

ബത്തേരിയിൽ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തെ തള്ളി ഇ എ ശങ്കരൻ… നിലവിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജപ്രചരണം. തൻറെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു.. പേജിൻറെ പാസ്സ്‌വേർഡ് അറിയാവുന്ന സിപിഎം നേതാക്കൾ ആണ് ഇതിന് പിന്നിൽ. സിപിഎമ്മിൽ നിന്നും രാജിവെച്ച് ഉടൻതന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേർഡ് സിപിഎം നേതാക്കൾ മാറ്റി… ജില്ലാ പോലീസ് മേധാവിക്ക് ഇന്ന് പരാതി നൽകുമെന്നും ഇ എ ശങ്കരൻ.. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി സംഘടനയുടെ അഖിലേന്ത്യാ ഉപാധ്യക്ഷനായ എസ് ശങ്കരൻ ഇന്നലെ രാജിവച്ച് കോൺഗ്രസിൽ ചേർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *