വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു
വയനാട്ടിൽ കുളത്തിൽ വീണ ആറുവയസ്സുകാരൻ മരിച്ചു.
മുട്ടില്‍ എടപ്പെട്ടി അമ്പലകുന്ന് കോളനിയിലെ രാജേഷിന്റെ മകന്‍ വിഘ്‌നേഷ് (6) ആണ് മരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ മീന്‍ പിടിക്കാനായി പോയപ്പോഴാണ് അപകടമെന്ന് സൂചന. കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏകദേശം 30 അടി ആഴമുള്ള കുളത്തില്‍ നിന്നാണ് കല്‍പ്പറ്റ ഫയര്‍ & റെസ്‌ക്യു സര്‍വീസ് ജീവനക്കാര്‍ മൃതദേഹം കണ്ടെടുത്തത്. സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം.ജോമിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.