Sunday, April 13, 2025
Wayanad

സുൽത്താൻ ബത്തേരിയിൽ വൻ കഞ്ചാവ് വേട്ട വീട്ടിൽ സൂക്ഷിച്ചിരുന്ന 103 കിലോയോളം കഞ്ചാവ് പിടികൂടി

 

ബത്തേരി: വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ എ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് ഡി.വൈ.എസ്.പി രജികുമാറും, ജില്ലാ ലഹരി വിരുദ്ധ സേനാംഗങ്ങളും, ബത്തേരി എഎ അബ്ബാസലിയും സംഘവും കാ ളഗപ്പാറ വട്ടത്തിമൂലയിൽ നടത്തിയ പരിശോധനയിൽ 48 പാതികളിലായി സൂക്ഷിച്ച 102.650 കിലോഗ്രാം (കവറിന്റെ തൂക്കം ഉൾപ്പെടെ) കഞ്ചാവ് പിടികൂടി. സംഭ വവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥൻ വട്ടത്തിമൂല കോ ളനി കൃഷ്ണൻകുട്ടി (51) നെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാത്രിയോടെയാണ് സംഭവം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരുന്നതായി പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *