പരിസ്ഥിതി ദിനം വിപുലമായി നടത്തും; കർഷകമോർച്ച വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: ജൂൺ 5 ന് പരിസ്ഥിതി ദിനം വിപുലമായി നടത്താൻ കർഷകമോർച്ച വയനാട് ജില്ലാ കമ്മിറ്റി ഗൂഗിൾ മീറ്റ് യോഗത്തിൽ തീരുമാനിച്ചു.
പ്രകൃതിയുടെ സംതുലനാവസ്ഥക്കും ജീവജാലങ്ങളുടെ നിലനില്പിനും മരം വരമായ് മാറ്റാനുള്ള സന്ദേശം നൽകി വയനാട് ജില്ലയിൽ കർഷകമോർച്ചയുടെ നേതൃത്വത്തിൽ 5000 ഫലവൃക്ഷതൈകൾ നടും.
പ്രാദേശികതലം മുതൽ BJP – കർഷകമോർച്ച നേതാക്കൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി അംഗങ്ങളെ പങ്കെടുപ്പിക്കും.
ഇതിനുള്ള തൈകൾ സോഷ്യൽ ഫോറസ്ട്രി പ്രാദേശിക നഴ്സറികൾ മുഖേന സംഭരിക്കും.
ജില്ല പ്രസിഡണ്ട് ആരോടരാമചന്ദ്രൻ ജന:സെക്രട്ടറി.ജി കെ.മാധവൻ കെ ശ്രീനിവാസൻ എം ബി നന്ദനൻ എടക്കണ്ടി വേണു സി ആർ ഷാജി കെ എം ഹരീന്ദ്രൻ ജയചന്ദ്രൻ വളേരി എന്നിവർ സംസാരിച്ചു