കണ്ടയ്മെന്റ് സോണിലെ കടയടവ് ഒഴിവാക്കണം;വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി
കൽപ്പറ്റ: കണ്ടയ്മെന്റ് സോണിൽ വ്യാപാര സ്ഥാപനങ്ങൾ അടപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്ത് അൺലോക്ക് 5 ന്റെ ഭാഗമായി കൂടുതൽ ഇളവുകൾ കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിക്കുകയും മറ്റ് സംസ്ഥാനങ്ങൾ അത് നടപ്പിലാക്കി വരുകയും ചെയ്യുമ്പോൾ ഇവിടെ വ്യാപാര സ്ഥാപനങ്ങൾ പോലും തുറക്കാൻ സമ്മതിക്കാത്ത സർക്കാർ നിലപാട് തിരുത്തണം. ബാങ്കുകളും സർക്കാർ സ്ഥാപനങ്ങളും അടക്കമുള്ളവ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിക്കുകയും വ്യാപാര സ്ഥാപനങ്ങൾ തുടർച്ചയായി അടച്ചിടേണ്ടി വരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. കടകൾ തുറക്കാൻ അനുമതി ഉടനെ നൽകിയില്ലെങ്കിൽ പ്രതിക്ഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോൻ മീനങ്ങാടി അദ്ധ്യക്ഷത വഹിച്ചു.. സംസ്ഥാന പ്രസിഡന്റ് ജോജിൻ.ടി. ജോയി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാക്കവയൽ, റഷീദ് അമ്പലവയൽ, ഉണ്ണികാമിയോ, മുനീർ നെടുങ്കരണ, സന്തോഷ് എക്സൽ, യൂനസ് പൂമ്പാറ്റ, സുദീപ് മാനന്തവാടി പ്രസംഗിച്ചു.