കൽപ്പറ്റ ബൈപ്പാസ്; കരാറുകാരനെ പുറത്താക്കി
വയനാട് കൽപ്പറ്റ ബൈപ്പാസിന്റെ നിർമ്മാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി.
നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെആർഎഫ്ബി ആരോപിച്ചു. ആർ എസ് ഡവലപ്മെന്റ് ആന്റ് കൺസ്ട്രഷൻ കമ്പനിയാണ് കരാറുകാർ.
കൽപ്പറ്റ ബൈപ്പാസ് നിർമ്മാണത്തിലെ അപാകതയുമായി ബന്ധപ്പെട്ട് കരാറുകാരന് നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. വയനാട് ജില്ലാ കളക്ടറാണ് നോട്ടീസ് നൽകിയത്. ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കാതിരിക്കാൻ കാരണമുണ്ടങ്കിൽ അറിയിക്കണമെന്ന് ജില്ലാ കളക്ടർ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.