കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ പച്ചക്കറി വിതരണക്കാരൻ കടകളിൽ കയറിയെന്ന് സംശയം; ലക്കിടി ഗൈയ്റ്റ് മുതൽ വൈത്തിരി പഞ്ചയാത്ത് ജംഗ്ഷൻ വരെയുള്ള 20ഓളം കടകൾ അടച്ചിടാൻ ഉത്തരവ്
വൈത്തിരി: ലക്കിടി ഗൈയ്റ്റ് മുതൽ വൈത്തിരി പഞ്ചയാത്ത് ജംഗ്ഷൻ വരെയുള്ള 20ഓളം കച്ചവട സ്ഥാപനങ്ങളിൽ രണ്ട് ദിവസം അടച്ചിട്ട് വ്യാപാരികൾ നിരീക്ഷണത്തിൽ കഴിയണം. കൊവിഡ് സ്ഥിരീകരിച്ച പൊഴുതനയിലെ പച്ചക്കറി വിതരണക്കാരൻ ഈ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടതിനെ തുടർന്നാണ് നടപടി എന്ന് വൈത്തിരി പഞ്ചയാത്ത് പ്രസിഡന്റ് ഉഷാകുമാരി അറിയിച്ചു