വെള്ളമുണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി; 5സ്ഥാപനങ്ങൾ അടച്ചു
കോവിഡ് സ്ഥിരീകരിച്ച ആൾ വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി അഞ്ചോളം കടകള്‍ അടപ്പിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ ക്ലിനിക്കും അധികൃതർ അടപ്പിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ രോഗ ബാധിതർ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍.
അടച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ അധികൃതര്‍ അറിയിച്ചു.