സുല്‍ത്താന്‍ ബത്തേരി ശ്രീ മാരിയമ്മന്‍ ക്ഷേത്ര പ്രധാന മഹോത്സവം ഇന്ന്.നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് ഇത്തവണ മഹോത്സവം
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നഗരപ്രദക്ഷിണവും, കലാപരിപാടികളും ഒഴിവാക്കിയാണ് മഹോത്സവം നടത്തുന്നത്. ഇത്തവണ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തി ആചാരപ്രകാരമുള്ള ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്
ആചാര പ്രകാരമുള്ള താലപ്പൊലി യാത്ര മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും മാരിയമ്മന്‍ ക്ഷേത്രത്തിലേക്ക് വൈകിട്ട് പുറപ്പെടും.
തുടര്‍ന്ന് കരകം, കുംഭം എഴുന്നുള്ളത്ത്, കനലാട്ടം, ഗുരുസിയാട്ടം എന്നിവയോടെ ഉല്‍സവം സമാപിക്കും.