കെപിസിസി പുനഃസംഘടന: ഭാരവാഹി പട്ടികയിലേക്ക് നേതാക്കളുടെ പേര് നിർദേശിച്ച് ഗ്രൂപ്പുകൾ
കെപിസിസി പുനഃസംഘടനയിൽ ഭാരവാഹികളുടെ പട്ടികയിലേക്ക് നേതാക്കളുടെ പേരുകൾ നിർദേശിച്ച് ഗ്രൂപ്പ് നേതാക്കൾ. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസ്ഥാന നേതൃത്വത്തിന് നേതാക്കളുടെ പട്ടിക കൈമാറി. കെ ശിവദാസൻ നായരെ നേതൃനിരയിലേക്ക് പരിഗണിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ഇടഞ്ഞുനിൽക്കുന്ന എ വി ഗോപിനാഥിനെ വൈസ് പ്രസിഡന്റാക്കാനും നീക്കമുണ്ട്
ഡിസിസി പുനഃസംഘടനക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറി കെപിസിസി പുനഃസംഘടനയിൽ വരരുതെന്ന ആഗ്രഹം നേതൃത്വത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഗ്രൂപ്പ് നേതാക്കളുമായി രണ്ട് വട്ടം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. ഇതിലാണ് 51 അംഗ കെപിസിസി ഭാരവാഹികളുടെ പട്ടികയിലേക്ക് എ, ഐ ഗ്രൂപ്പുകൾ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്.
പതിനാറംഗ ജനറൽ സെക്രട്ടറിമാരിൽ പരമാവധി ഗ്രൂപ്പ് നേതാക്കളെ ഉൾപ്പെടുത്തും. എഐ ഷുക്കൂർ, വി എസ് ശിവകുമാർ, ജ്യോതികുമാർ ചാമക്കാല തുടങ്ങിയവരെ ഐ ഗ്രൂപ്പും ആര്യാടൻ ഷൗക്കത്ത്, കെ ശിവദാസൻ നായർ, അബ്ദുൽ മുത്തലിബ് തുടങ്ങിയവരുടെ പേരുകൾ എ ഗ്രൂപ്പും നിർദേശിക്കുന്നു.