Thursday, April 17, 2025
SportsTop News

പരമ്പര തൂത്തുവാരി ഇന്ത്യ; മൂന്നാം ടി20യിൽ കിവീസിനെ 73 റൺസിന് തകർത്തു

ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യക്ക് 73 റൺസിന്റെ വമ്പൻ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ലോകകപ്പിൽ സെമിയിൽ പ്രവേശിക്കാതെ പുറത്തായതിന്റെ ക്ഷീണം തീർക്കുന്ന പ്രകടനമായിരുന്നു ടീം ഇന്ത്യ പരമ്പരയിൽ പുറത്തെടുത്തത്.

കൊൽക്കത്തയിൽ നടന്ന മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 56 റൺസെടുത്ത രോഹിത് ശർമയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്

ഇഷാൻ കിഷൻ 29 റൺസും ശ്രേയസ്സ് അയ്യർ 25 റൺസുമെടുത്തു. വെങ്കിടേഷ് അയ്യർ 20 റൺസും ഹർഷൽ പട്ടേൽ 18 റൺസും ദീപക് ചാഹർ പുറത്താകാതെ 21 റൺസുമെടുത്തു.

കൊൽക്കത്തയിൽ നടന്ന മൂന്നാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. 56 റൺസെടുത്ത രോഹിത് ശർമയുടെ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടി കൊടുത്തത്

Leave a Reply

Your email address will not be published. Required fields are marked *