തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക
തൃശൂരിലും കുരങ്ങ് വസൂരി ആശങ്ക. രോഗ ലക്ഷണങ്ങളുള്ള കുട്ടി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ കുന്നംകുളം സ്വദേശിയായ കുട്ടിയെ ആണ് നിരീക്ഷണത്തിലാക്കിയത്. കുട്ടിയുമായി സമ്പര്‍ക്കമുള്ള രണ്ട് പേരും നിരീക്ഷണത്തില്ലാണ്.
സൗദിയില്‍ നിന്നെത്തിയ കുട്ടിയെ ആണ് നിരീക്ഷണത്തിലേക്ക് മാറ്റിയത്.കുട്ടിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ആലപ്പുഴ ലാബില്‍ നിന്ന് എത്തിയാല്‍ മാത്രമേ രോഗ സ്ഥിരീകരണമുണ്ടാകൂ.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് പ്രിന്‍സിപ്പാളിന്‍റെ അധ്യക്ഷതയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു.