Saturday, January 11, 2025
Top News

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും

ഡ്രൈവിംഗ് ലൈസൻസും ആർസി ബുക്കും ഇനി സ്മാർട്ടാകും. ഡ്രൈവിങ്ങിങ് ലൈസൻസ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാർഡിൽ ലൈസൻസ് നൽകാനുള്ള നടപടിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി.

ചിപ്പ് ഘടിപ്പിച്ച സ്മാർട്ട് കാർഡിൽ ലൈസൻസ് നൽകാനുള്ള മുൻ തീരുമാനം മാറ്റിയെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാർഡ് നിർമിക്കാൻ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്‌ളൂരുമായി സർക്കാരിന് ചർച്ച തുടരാനും കോടതി അനുമതി നൽകി.

പുതിയ കാർഡ് നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്‌മൊർട്ട കമ്പനിയുടെ എതിർപ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തിൽ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *