Monday, January 6, 2025
Top News

പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്; പ്രൊഫൈൽ ഫോട്ടോയും മറച്ചുവയ്ക്കാം

 

വാട്ട്‌സ് ആപ്പ് തിരഞ്ഞെടുത്ത് വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവ നിങ്ങൾക്ക് മറയ്‌ക്കേണ്ടവരിൽ നിന്ന് മറച്ചുപിടിക്കാനുള്ള സൗകര്യമാണ് വാട്ട്‌സ് ആപ്പ്.

എല്ലാവർക്കും പ്രൊഫൈൽ ഫോട്ടോ കാണാം, അല്ലെങ്കിൽ കോൺടാക്‌റ്റിൽ ഉള്ളവർക്ക് മാത്രം- ഈ രണ്ട് ഓപ്ഷനുകളാണ് നിലവിൽ വാട്ട്‌സ് ആപ്പ് ഉപഭോക്താക്കൾക്ക് ഉള്ളത്. എന്നാൽ ചില പ്രത്യേക കോൺടാക്റ്റ് ലിസ്റ്റുകൾ മാറ്റി നിർത്തി ചിലർക്ക് മാത്രം കാണാൻ കഴിയുന്ന രീതിയിൽ പ്രൊഫൈൽ ഫോട്ടോ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.

ലാസ്റ്റ് സീൻ എന്നതിനും ഇതേ ഫീച്ചർ ലഭ്യമാകും. വാട്ട്‌സ് ആപ്പ് സ്റ്റേറ്റിന് നേരത്തെ തന്നെ ഈ ഫാച്ചർ ലഭ്യമാണ്. ഈ ശ്രേണിയിലേക്കാണ് പ്രൊഫൈൽ ഫോട്ടോയും എത്തുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ഫീച്ചർ ടെസ്റ്റിംഗ് പുരോഗമിക്കുകയാണ്.

ഇത് കൂടാതെ ഗ്രൂപ്പ് അഡ്മിൻ ഗ്രൂപ്പ് അംഗങ്ങളുടെ മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന ഫീച്ചറും പണിപ്പുരയിലാണ്. അഡ്മിനുകൾക്ക് ‘ഡിലീറ്റ് ഫോർ എവരിവൺ’ ഓപ്ഷൻ ലഭ്യമാകും. ഇതോടെ ഗ്രൂപ്പിലെ ഒരു മെസേജ് ഗ്രൂപ്പ് അഡ്മിൻ ഡിലീറ്റ് ആ മെസേജ് ഗ്രൂപ്പിലെ എല്ലാവർക്കും അപ്രത്യക്ഷമാവുകയും ചെയ്യും. ‘റിമൂവ്ഡ് ബൈ അഡ്മിൻ’ എന്നായിരിക്കും പകരം കാണുന്ന സന്ദേശം. ഈ സുപ്രധാന ഫീച്ചറുകളെല്ലാം 2022 ൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *