Monday, January 6, 2025
Kerala

വോയ്‌സ് മെസേജ് ഇനി കൈവിട്ട് പോവില്ല, അയക്കും മുമ്പ് കേൾക്കാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

ലോകമെമ്പാടുമുള്ള വാട്സ്ആപ്പ് ഉപയോക്താക്കൾ വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ശബ്‌ദ സന്ദേശങ്ങൾ. പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായി പറയാൻ ഇത് സഹായിക്കും. ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന ‘വോയ്സ് മെസേജ് പ്രിവ്യൂ’ ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. അയക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ.

കഴിഞ്ഞ ദിവസം അറിയാത്ത ആളുകൾക്ക് ഓൺലൈൻ സ്റ്റാറ്റസോ ലാസ്റ്റ് സീനോ കാണാൻ കഴിയാത്ത പുതിയ സ്വകാര്യതാ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ വോയ്‌സ് മെസ്സേജ് പ്രിവ്യൂ ഫീച്ചറും അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സ്വകാര്യതാ ഫീച്ചർ വന്നതോടെ ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ആകുലപ്പെടാതെ ചാറ്റ് ചെയ്യാം, സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ അവസാനമായി കണ്ടതും ഓൺലൈൻ പ്രവർത്തനങ്ങളും എല്ലാവരിൽ നിന്നും അല്ലെങ്കിൽ കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്തവരിൽ നിന്നും മറയ്ക്കാനുള്ള ഓപ്ഷൻ നേരത്തെ തന്നെ വാട്സാപ് നൽകുന്നു. എന്നാൽ, ഒരാളുടെ വാട്സാപ് പ്രവർത്തനങ്ങളെ പുറത്തിരുന്ന് രഹസ്യമായി നിരീക്ഷിക്കാൻ കഴിയുന്ന ചില ആപ്പുകളും ലഭ്യമായിരുന്നു. ഒരു ഉപയോക്താവിന്റെ ഓൺലൈൻ സ്റ്റാറ്റസ് ആർക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്ന ഈ പുതിയ സ്വകാര്യതാ ക്രമീകരണങ്ങൾ സ്വയമേവ പ്രവർത്തിക്കുന്നതാണ്. വാട്സ്ആപ്പിന്റെ ബാക്ക്എൻഡ് വഴിയാണ് ഫീച്ചർ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഈ ഫീച്ചർ ആക്ടീവേറ്റ് ചെയ്യാൻ ഉപയോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് ഇതിനർഥം.

 

Leave a Reply

Your email address will not be published. Required fields are marked *