കോഴിക്കോട് യുവാവ് കടലിൽ മുങ്ങി മരിച്ചു
കോഴിക്കോട്: വെസ്റ്റ്ഹിൽ ഭട്ട് റോഡ് ബീച്ചിൽ പാർക്കിന് സമീപം യുവാവ് കടലിൽ മുങ്ങി മരിച്ചു. തുമ്പിരുമ്പ് പറമ്പിൽ ശോഭിനാഥിന്റെ മകൻ സായൂജ് (23) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനിറങ്ങിയതായിരുന്നു.
സായൂജ് മുങ്ങിത്താഴുന്നത് കണ്ട പരിസരവാസിയായ ധനേഷ് കടലിലിറങ്ങിയെങ്കിലും രക്ഷിക്കാനായില്ല. പിന്നീട് ഫയർഫോഴ്‌സും കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിൽ വൈകീട്ട് 3.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.