ക്യാമറയ്ക്ക് കണ്ണിനു തുല്യമായ റെസല്യൂഷന്‍; 440എംപി ഉള്‍പ്പെടെ 4 പുതിയ സെന്‍സറുകളുമായി സാംസങ്
സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗവും വളര്‍ച്ചയും അതിലെ ഫീച്ചറുകളിലും ക്യാമറുകളുടെ മികവിലും വന്‍ മാറ്റങ്ങളാണ് നടത്തുന്നത്. സാംസങ്ങിന്റെ പ്രീമിയം നിരയിലെ ഏറ്റവും മുന്തിയ സ്മാര്‍ട്ട്‌ഫോണായ സാംസങ് ഗാലക്‌സി എസ്23 അള്‍ട്രയുടെ ഏറ്റവും ആകര്‍ഷക ഘടകം അതിലെ ക്യാമറയാണ്. 200 മെഗാപിക്‌സല്‍ സാംസങ് ഐസോസെല്‍ എച്ച്പി2 സെന്‍സര്‍ ആണ് ഗാലക്‌സി എസ്23 അള്‍ട്രയില്‍ സാംസങ് അവതരിപ്പിച്ചത്.
എന്നാല്‍ ഇതിനെ വെല്ലുന്ന ക്യാമറ സെന്‍സറുകളാണ് സാംസങ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. വരാനിരിക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലെ ക്യാമറകളുടെ ഏറ്റുമുട്ടലിന്റെ കാലമായിരിക്കുമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ വെളിപ്പെടുത്തല്‍.
1.6 മൈക്രോണ്‍ പിക്‌സലുകളുള്ള 50MP ISOCELL GN6 സെന്‍സര്‍, 0.7-മൈക്രോണ്‍ പിക്‌സലുകളുള്ള 200MP HP7 സെന്‍സര്‍, പേരിടാത്ത 320MP സെന്‍സര്‍, 440MP HU1 സെന്‍സര്‍ എന്നിങ്ങനെ നാല് സെന്‍സര്‍ ക്യാമറകളാണ് സാംസങ് അവതരിപ്പിക്കുക. മനുഷ്യന്റെ കണ്ണിന് തുല്യമായ റെസല്യൂഷനുള്ള അതായത് 500എംപി മുതല്‍ 600എംപി വരെ റെസല്യൂഷനുള്ള ഒരു ക്യാമറ വികസിപ്പിക്കക എന്നത് തങ്ങളുടെ ലക്ഷ്യമാണ് എന്ന് സാംസങ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ആ ലക്ഷ്യത്തിലേക്കുള്ള സാംസങ്ങിന്റെ യാത്രയുടെ ഒരു ഘട്ടമാകാം 440MP HU1 സെന്‍സര്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.