പൊലീസ് അനുമതി നിഷേധിച്ചു; ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്നുവന്ന വീ 20 പരിപാടി റദ്ദാക്കി
ഡൽഹി ഹർകിഷൻ സിംഗ് സുർജിത് ഭവനിൽ നടന്നു വന്ന വീ 20 പരിപാടി റദ്ദാക്കി. ക്രമസമാധാനം, ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പരിപാടി റദ്ദാക്കിയത്. മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രമേയം പാസ്സാക്കി സമ്മേളനം പിരിഞ്ഞു. പൊലീസ് നടപടി വിഡ്ഢിത്തമെന്നും ആർക്കും എതിരായല്ല വീ 20 പരിപാടി സംഘടിപ്പിച്ചത് എന്നും സംഘാടകൻ ജോ അത്യാലി പറഞ്ഞു.
വീ 20 പരിപാടിക്ക് മുൻ കൂർ അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാട്ടി ഹാർകിഷൻ സിംഗ്ക സുർജിത് ഭവന്റ ഗേറ്റുകൾ പൊലീസ് അടച്ച പശ്ചാത്തലത്തിൽ സംഘാടകർ സമർപ്പിച്ച അപേക്ഷ പൊലീസ് തള്ളി. ക്രമസമാധാനം, ഗതാഗത പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യതയും , പരിപാടിയിൽ പങ്കെടുക്കുന്നവരുടെയും സന്ദർശിക്കരുടെയും വിവരങ്ങൾ സമർപ്പിച്ചിട്ടില്ല എന്നും കാണിച്ചാണ് പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചത്.
ഇന്ന് നടത്താനിരുന്ന പരിപാടികൾ റദ്ദാക്കിയതായി സംഘാടകർ പ്രഖ്യാപിച്ചു. മണിപ്പൂർ വിഷയം, ലിംഗസമത്വം, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രമേയം പാസ്സാക്കിയശേഷം പിരിഞ്ഞു. 18 സംസ്ഥാനങ്ങളിൽ നിന്നായി പരിപാടിയിൽ പങ്കെടുത്തവർ സ്വന്തം സംസ്ഥാനങ്ങളിൽ തിരിച്ചെത്തി തുടർ പ്രചാരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.