Saturday, January 4, 2025
Top News

സത്യപ്രതിജ്ഞാ ചടങ്ങ് പരമാവധി ആളുകളെ കുറച്ച്; മന്ത്രിസഭയിൽ 21 അംഗങ്ങൾ: വിജയരാഘവൻ

രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാരുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോൺഗ്രസിനും ജെഡിഎസിനും എൻസിപിക്കും ഓരോ മന്ത്രിസ്ഥാനങ്ങൾ നൽകും

ജനാധിപത്യ കേരളാ കോൺഗ്രസ്, ഐഎൻഎൽ എന്നീ പാർട്ടികൾക്ക് ആദ്യ ഊഴത്തിൽ മന്ത്രിസ്ഥാനം ലഭിക്കും. രണ്ടാം ഊഴത്തിൽ കേരളാ കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നീ പാർട്ടികൾക്ക് മന്ത്രിസ്ഥാനം ലഭിക്കും.

സ്പീക്കർ പദവി സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐക്കും ലഭിക്കും. ചീഫ് വിപ്പ് പദവി കേരളാ കോൺഗ്രസ് എമ്മിന് ലഭിക്കും. വകുപ്പ് സംബന്ധിച്ച വിഭജനം മുഖ്യമന്ത്രി തീരുമാനിക്കും

അതേസമയം ജെഡിഎസിന് മന്ത്രിസ്ഥാനം ലഭിക്കില്ല. എൽജെഡിയുമായി ലയിച്ചാൽ ടേം വ്യവസ്ഥയിൽ മന്ത്രിപദവി നൽകാമെന്ന് സിപിഎം പറഞ്ഞിരുന്നു. സിപിഎം മന്ത്രിമാരിൽ കെ കെ ശൈലജ ഒഴിച്ച് മറ്റെല്ലാവരും പുതുമുഖങ്ങളായിരിക്കും. സിപിഐ മന്ത്രിമാരും പുതുമുഖങ്ങലായിരിക്കും. പരമാവധി ആളുകളെ കുറച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുകയെന്ന് എ വിജയരാഘവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *