Thursday, April 10, 2025
Kerala

പ്രകടനപത്രിക പൂർണമായും നടപ്പാക്കും; സര്‍ക്കാരിന്റെ പരിഗണന കിട്ടാത്ത ഒരാളും ഉണ്ടാകില്ല: മുഖ്യമന്ത്രി

സർക്കാരിന്റെ ശ്രദ്ധയും പരിഗണനയും കിട്ടാത്ത ഒരു വിഭാഗവും കേരളത്തിലുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് എൽഡിഎഫ്‌ പ്രകടനപത്രിക തയ്യാറാക്കിയതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അടുത്ത അഞ്ചുകൊല്ലം കേരളം എങ്ങനെ മുന്നോട്ടുനീങ്ങണമെന്ന മാർഗരേഖയാണ് എൽഡിഎഫ് ജനങ്ങൾക്ക് മുന്നിൽ വയ്‌ക്കുന്നത്.

ജനങ്ങളെ പ്രലോഭിപ്പിക്കാൻ വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും വോട്ടു കിട്ടിയ നിമിഷം അതെല്ലാം മറക്കുകയും ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. എൽഡിഎഫ്‌ അങ്ങിനെയല്ലെന്ന്‌ കഴിഞ്ഞ അഞ്ച്‌‌ വർഷത്തിനുള്ളിൽ തെളിയിച്ചു. _ചെയ്യാൻകഴിയും എന്നുറപ്പുള്ള കാര്യങ്ങൾ പറയുക; പറഞ്ഞ കാര്യങ്ങൾ ചെയ്യുക എന്നതാണ് ഇടതുപക്ഷത്തിന്റെ രീതി. അതുകൊണ്ടുതന്നെ ഓരോ വർഷവും എന്തൊക്കെ ചെയ്തു എന്ന് ഞങ്ങൾ ജനങ്ങളോട് പറയുന്നു, അത് രേഖാമൂലം പ്രസിദ്ധീകരിക്കുന്നു. അഞ്ചു വർഷവും അത് തുടർന്നു. _പ്രായോഗികമാക്കാൻ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങളാണ് ഇത്തവണയും മുന്നോട്ടു വച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *