പ്രഭാത വാർത്തകൾ
പ്രഭാത വാർത്തകൾ
🔳ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മലയാളി സൈനികന് വീരമൃത്യു. കൊല്ലം വെളിയം ആശാമുക്കിലെ ശില്‍പ്പാലയത്തില്‍ ഹരികുമാര്‍ – മീന ദമ്പതികളുടെ മകന്‍ വൈശാഖ് എച്ച് (24) ആണ് വീരമൃത്യു വരിച്ചത്. വൈശാഖ് കഴിഞ്ഞ 4 വര്‍ഷമായി രാജ്യത്തിന് വേണ്ടി സേവനം അനുഷ്ടിച്ചു വരികയായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചെന്ന് സൈന്യം അറിയിച്ചത്.
🔳ചലച്ചിത്ര താരം നെടുമുടി വേണുവിന്റെ സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവടാത്തില്‍ നടക്കും. ഇന്ന് രാവിലെ 10.30 മുതല്‍ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രണ്ടു മണിയ്ക്ക് ശാന്തികവാടത്തില്‍ സംസ്‌ക്കാരം നടക്കും. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നെടുമുടി വേണുവിനെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ നെടുമുടിവേണുവിന്റെ ആരോഗ്യനില മോശമായിരുന്നു.
🔳മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമുടി വേണുവിന്റെ വിയോഗം സിനിമയുടെയും സംസ്‌കാരത്തിന്റെയും ലോകത്തിന് നഷ്ടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച നെടുമുടി വേണുവിന്റെ നിര്യാണം നമ്മുടെ സാംസ്‌കാരിക രംഗത്തിന് നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സിനിമാ- രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ നെടുമുടി വേണുവിനോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുകയും ചെയ്തു.
🔳കല്‍ക്കരി പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. കല്‍ക്കരി, ഊര്‍ജ മന്ത്രിമാരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമം നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം. പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. യോഗം മണിക്കൂറുകള്‍ നീണ്ടു. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
🔳ലഖിംപുര്‍ ഖേരി കര്‍ഷക കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള മൗനവ്രതത്തില്‍ പങ്കുചേര്‍ന്ന് പ്രിയങ്കാ ഗാന്ധിയും. അജയ് മിശ്രയെ പുറത്താക്കുന്നതു വരെ താന്‍ പോരാടുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയെ സംരക്ഷിക്കുന്നുവെന്നും കര്‍ഷകരുടെ കൊലപാതകത്തില്‍ സുതാര്യമായ അന്വേഷണം നടക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയെ പുറത്താക്കണമെന്നും പ്രിയങ്ക പ്രതികരിച്ചു.
🔳കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അജയ് മിശ്ര ഈ സ്ഥാനത്ത് ഇരിക്കുമ്പോള്‍ നീതി നടപ്പാകില്ലെന്ന് യെച്ചൂരി പറഞ്ഞു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ദാനമായി നല്‍കിയെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 13,183 കോവിഡ് രോഗികളില്‍ 53.06 ശതമാനമായ 6,996 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 177 മരണങ്ങളില്‍ 47.45 ശതമാനമായ 84 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,07,937 സജീവരോഗികളില്‍ 48.80 ശതമാനമായ 1,01,483 രോഗികളും കേരളത്തിലാണുള്ളത്.
🔳വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്ഷെഡിംഗും പവര്‍കട്ടും ഉണ്ടാകില്ല. ഈ മാസം 19 വരെ ലോഡ്ഷെഡിംഗും പവര്‍കട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തില്‍ ധാരണയായി. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കുമെന്നും അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
🔳കെപിസിസി ഭാരവാഹി പട്ടിക സമര്‍പ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. പട്ടിക സമര്‍പ്പിക്കാനാകാതെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ദില്ലിയില്‍ നിന്ന് മടങ്ങി. എഐസിസി മുന്നോട്ട് വെച്ച പേരുകളിലാണ് തര്‍ക്കമെന്നാണ് സൂചന. കെ സി വേണുഗോപാല്‍ മുന്നോട്ട് വച്ച പേരുകളോട് നേതൃത്വം എതിര്‍പ്പ് അറിയിച്ചു. ചിലര്‍ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുന്നതിലും ഭിന്നത നിലനില്‍ക്കുന്നുണ്ട്.
🔳ബിജെപി പുനസംഘടനയിലെ അതൃപ്തി പരസ്യമാക്കി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. സ്വയം പദവികളില്‍ അഭിരാമിക്കാതെ മറ്റുള്ളവരെ കൈ പിടിച്ചു ഉയര്‍ത്താന്‍ ഒരു നേതാവ് കാണിക്കുന്ന മനോഭാവത്തിന്റെ പേരാണ് പക്വതയെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജയപ്രകാശ് നാരായണന്‍ അനുസ്മരണ ഫേസ്ബുക്ക് പോസ്റ്റിലാണ് പരാമര്‍ശം.
🔳മഹാരാജാസ് കോളേജിലെ മരങ്ങള്‍ കടത്തിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കോളേജ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ എ എം ജ്യോതിലാല്‍ അന്വേഷണം നടത്തും. കമ്മീഷന്‍ ഇന്ന് കോളേജില്‍ എത്തി തെളിവെടുക്കും.
🔳സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തമാകുന്നു. ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
🔳നവംബര്‍ 15 മുതല്‍ അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കണ്ടെയ്നറുകള്‍ അനുവദിക്കില്ലെന്ന് മുന്ദ്രാ തുറമുഖം അറിയിച്ചു. നടത്തിപ്പുകാരായ അദാനി പോര്‍ട്സാണ് വാര്‍ത്താക്കുറിപ്പിറക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെയാണ് വിലക്ക്. സെപ്തംബര്‍ 12 ന് 3000 കിലോ ഹെറോയിനുമായി മുന്ദ്രാ തുറമുഖത്ത് നിന്ന് കണ്ടെയ്നര്‍ പിടിച്ചെടുത്തിരുന്നു. അഫ്ഗാനില്‍ നിന്നുള്ള ഈ കണ്ടെയ്നര്‍ ഇറാന്‍ വഴിയാണ് ഗുജറാത്ത് തുറമുഖത്തെത്തിയത്.
🔳ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള കാരണം അദ്ദേഹത്തിന്റെ സര്‍നെയിം ഖാന്‍ എന്നായതുകൊണ്ടാണെന്നും വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താന്‍ ബിജെപി മുസ്ലീങ്ങളെ ലക്ഷ്യം വെക്കുകയാണെന്നും നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന നടപടിയാണിതെന്നും അവര്‍ ട്വീറ്റ് ചെയ്തു.
🔳ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേന. തുല്‍റാന്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നാണ് സുരക്ഷ സേന അറിയിച്ചത്. പൂഞ്ചില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കീഴടങ്ങാനുള്ള സുരക്ഷാ സേനയുടെ അഭ്യര്‍ത്ഥന ഭീകരര്‍ തള്ളി. ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷസേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മലയാളി സൈനികന്‍ അടക്കം അഞ്ച് പേരാണ് വീരമൃത്യു വരിച്ചത്.
🔳യുദ്ധം ആരംഭിച്ചാല്‍ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം ഗ്ലോബല്‍ ടൈംസ്. അതിര്‍ത്തിവിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം. പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.
🔳സ്പുട്നിക് V’ എന്ന പേരില്‍ റഷ്യ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്സീന്‍ കണ്ടുപിടിച്ചത്, യുകെയിലെ ആസ്റ്റര്‍ സെനേക്ക കമ്പനി വികസിപ്പിച്ചുകൊണ്ടിരുന്ന വാക്സീന്റെ ബ്ലൂ പ്രിന്റ്, ചാരന്മാര്‍ വഴി അടിച്ചുമാറ്റിയാണെന്ന ആക്ഷേപവുമായി യുകെയിലെ മന്ത്രിമാര്‍. യുകെയിലെ സുരക്ഷാകേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി മെയില്‍ ആണ് ഈ വിവരം പുറത്തുവിട്ടിട്ടുള്ളത്.
🔳ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മൂന്ന് പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ഡേവിഡ് കാഡ്, ജോഷ്വാ ഡി ആംഗ്രിസ്റ്റ്, ഗ്യുഡോ ഡബ്ല്യു ഇംബന്‍സ് എന്നിവര്‍ക്കാണ് പുരസ്‌കാരം. തൊഴില്‍ മേഖലയും തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ നോബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. തൊഴിലിടങ്ങളിലെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് ജോഷ്വാ ഡി ആംഗ്രിസ്റ്റും ഗ്യൂഡോ ഇംബന്‍സും നോബേല്‍ പങ്കിട്ടത്.
🔳ഐസിസ് സ്ഥാപകന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വിശ്വസ്ഥനും ഐസിസിന്റെ ഖജനാവ് സൂക്ഷിപ്പുകാരനുമായ സാമി ജാസിമിനെ പിടികൂടി. സാമി ജാസിമിനെ ജീവനോടെ പിടികൂടിയത് അതിസാഹസികമായാണെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കദ്മി ട്വീറ്റ് ചെയ്തു. ഇറാഖി രഹസ്യാന്വേഷണ ഏജന്‍സികള്‍ വിദേശത്തു നടത്തിയ അതീസങ്കീര്‍ണ്ണമായ ഓപ്പറേഷനിലൂടെയാണ് ഐസിസ് നേതാവ് സാമി ജാസിമിനെ ജീവനോടെ പിടികൂടിയത്. ഐസിസിനെതിരായ പോരാട്ടത്തില്‍ വലിയ നേട്ടമായാണ് രാജ്യാന്തര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ സംഭവത്തെ കാണുന്നത്. കാരണം, ഐസിസിന്റെ സാമ്പത്തിക അടിത്തറയാണ് ഇതോടെ പ്രതിസന്ധിയിലാവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
🔳ആവേശകരമായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നാല് വിക്കറ്റിന് തകര്‍ത്ത് ക്വാളിഫയറിലേക്ക് പ്രവേശനം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഈ വിജയത്തോടെ കൊല്‍ക്കത്ത രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സുമായി ഏറ്റുമുട്ടും. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് കൊല്‍ക്കത്തയ്ക്ക് ഈ വിജയം സമ്മാനിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 66,702 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 6996 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 84 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,342 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 40 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6588 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 333 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,01,419 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.4 ശതമാനമായ 2,49,68,992 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 44 ശതമാനമായ 1,17,55,545 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 1058, തിരുവനന്തപുരം 1010, കോഴിക്കോട് 749, തൃശൂര്‍ 639, മലപ്പുറം 550, കോട്ടയം 466, കൊല്ലം 433, ഇടുക്കി 430, പാലക്കാട് 426, കണ്ണൂര്‍ 424, ആലപ്പുഴ 336, പത്തനംതിട്ട 179, കാസര്‍ഗോഡ് 166, വയനാട് 130.
🔳രാജ്യത്ത് ഇന്നലെ 13,183 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 26,566 പേര്‍ രോഗമുക്തി നേടി. മരണം 177. ഇതോടെ ആകെ മരണം 4,50,991 ആയി. ഇതുവരെ 3,39,84,479 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.07 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 1,736 പേര്‍ക്കും തമിഴ്നാട്ടില്‍ 1,303 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 2,87,349 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 32,651 പേര്‍ക്കും ഇംഗ്ലണ്ടില്‍ 40,224 പേര്‍ക്കും റഷ്യയില്‍ 29,409 പേര്‍ക്കും തുര്‍ക്കിയില്‍ 30,563 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.89 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.79 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,190 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 244 പേരും റഷ്യയില്‍ 957 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48.71 ലക്ഷം.
🔳മലയാളി വ്യവസായി എംഎ യൂസഫലിയുടെ നേതൃത്വത്തില്‍ യുഎഇ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് ബംഗളൂരുവില്‍ പുതിയ ഷോപ്പിങ് മാള്‍ തുറന്നു. ബംഗളൂരു രാജാജി നഗറിലാണ് ഗ്ലോബല്‍ മാള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. എട്ട് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ബംഗളൂരുവിലെ മാള്‍. ആറുമാസത്തിനുള്ളില്‍ രാജ്യത്ത് രണ്ടു മാളുകളുടെ കൂടി നിര്‍മ്മാണം പൂര്‍ത്തിയാവുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യൂസഫലി പറഞ്ഞു. രാജ്യത്ത് ലുലുഗ്രൂപ്പിന്റെ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ രാജ്യത്ത് അഞ്ചു ഷോപ്പിങ് മാളുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 4500 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്.
🔳ഇന്ധ വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കേ നവരാത്രി ഓഫറുകൊണ്ട് ഉപയോക്താക്കളെയും വിപണിയേയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം(എച്ച്.പി). ഒക്ടോബര്‍ 16 വരെ എച്ച്.പിയുടെ ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ക്ക് സ്വര്‍ണമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഫര്‍ കാലയളവില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്ന് ദിനംപ്രതി അഞ്ചു ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് 10,001 രൂപയുടെ സ്വര്‍ണമാകും നല്‍കുക. എച്ച്.പി. തന്നെയാണ് ഓഫറിന്റെ കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.
🔳കസ്തൂരിമാന്‍ എന്ന പ്രേക്ഷകപ്രീതി നേടിയ സീരിയലിലൂടെ ശ്രദ്ധേയമായ ശ്രീറാം രാമചന്ദ്രനും കൂടെ ഗോപിക അനിലും ചേര്‍ന്ന് അഭിനയിച്ച ‘കല്യാണി’ എന്ന മ്യൂസിക് ആല്‍ബം ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ 42-ാമതായി തുടരുകയാണ് ഗാനം. ശ്രാവണ്‍ ശങ്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ജിതിന്‍ ലാല്‍