Saturday, April 12, 2025
Top News

മഹാരാഷ്ട്രക്കെതിരെ അവിശ്വസനീയ ജയവുമായി കേരളം; വിഷ്ണു വിനോദിന് സെഞ്ച്വറി

തോൽവി ഉറപ്പിച്ച മത്സരം. ആറ് വിക്കറ്റുകൾ വീണ് പതറിയ നിമിഷങ്ങൾ. എന്നാൽ അവിടെ നിന്ന് കേരളം കുതിച്ചുയർന്നു. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്ട്രക്കെതിരായ വിജയം പൂർത്തിയാക്കിയ കുതിപ്പ്. വെടിക്കെട്ട് സെഞ്ച്വറിയുമായി കേരളത്തെ വിജയത്തിലേക്ക് നയിച്ചത് വിഷ്ണു വിനോദ്. ഒപ്പം സിജോ മോൻ ജോസഫും നായകൻ സഞ്ജു സാംസണും ജലജ് സക്‌സേനയും നൽകിയ പിന്തുണയും

ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര എട്ട് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ കേരളം 49.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 26ാം ഓവറിൽ ആറിന് 120 റൺസ് എന്ന നിലയിൽ നിന്നാണ് കേരളം വിജയത്തിലേക്ക് കുതിച്ചത്.

വിഷ്ണു വിനോദ് 82 പന്തിൽ 100 റൺസുമായും സിജോമോൻ ജോസഫ് 71 റൺസുമായും പുറത്താകാതെ നിന്നു. നായകൻ സഞ്ജു സാംസൺ 42 റൺസും ജലജ് സക്‌സേന 44 റൺസുമെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *