ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരം തുടരുന്നത് എന്തിനാണ്; ഗവേഷക വിദ്യാർഥിനിക്കെതിരെ മന്ത്രി രാധാകൃഷ്ണൻ
എം ജി സർവകലാശാലയിൽ നിരാഹാര സമരം തുടരുന്ന ഗവേഷക വിദ്യാർഥിനിയുടെ സമരത്തെ വിമർശിച്ച് പിന്നോക്ക ക്ഷേമമന്ത്രി കെ രാധാകൃഷ്ണൻ. ആവശ്യങ്ങൾ അംഗീകരിച്ചിട്ടും സമരവുമായി മുന്നോട്ടുപോകുന്നതിന്റെ താത്പര്യമെന്താണ്. സർക്കാർ കൃത്യമായി ഇടപെട്ടതാണ്. വിദ്യാർഥിനിക്ക് ഗവേഷണം പൂർത്തിയാക്കാൻ സാധിക്കാത്തതിൽ പല കാരണങ്ങളുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു
ഗവേഷണ കാലാവധി 2019ൽ കഴിഞ്ഞതാണ്. എന്നാൽ ഇതിന് ശേഷവും ഗവേഷണം നടത്താൻ സർവകലാശാല അനുമതി നൽകി. ഇതിനിടെയാണ് അധ്യാപകൻ നന്ദകുമാറിനെതിരെ പരാതി വന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് നന്ദകുമാറിനെ വകുപ്പിൽ നിന്ന് നീക്കി. എന്നാൽ അധ്യാപകനെ പിരിച്ചുവിടണമെന്ന ദീപയുടെ ആവശ്യത്തിൽ സർവകലാശാ ചട്ടങ്ങൾക്കനുസരിച്ചേ നടപടിയെടുക്കാൻ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു