Saturday, October 19, 2024
Top News

വയനാട്ടിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ കീഴടങ്ങി

 

വയനാട് വന്യജീവി സങ്കേതത്തിൽ തോക്കുമായി വേട്ടക്കിറങ്ങിയ തമിഴ്‌നാട് പോലീസുദ്യോഗസ്ഥൻ ഷിജു കീഴടങ്ങി. മുത്തങ്ങ റേഞ്ച് ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 10നാണ് ഷിജു തോക്കുമായി ചീരാൽ പൂമുറ്റം വനത്തിനുള്ളിൽ അർധരാത്രി വേട്ടക്കിറങ്ങിയത്.

വനത്തിനുള്ളിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ പ്രതിയുടെ ചിത്രങ്ങൾ പതിയുകയായിരുന്നു. ഇതിന് പിന്നാലെ നീലഗിരി ജില്ലാ പോലീസ് മേധാവി ഷിജുവിനെ സസ്‌പെൻഡ് ചെയ്തു. ഇതിന് പിന്നാലെയാണ് ഷിജു ഒളിവിൽ പോകുകയായിരുന്നു. പ്രതിയെ വനത്തിനുള്ളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

Leave a Reply

Your email address will not be published.