വ്യാജ ലൈസൻസ് തോക്കുമായി കശ്മീർ സ്വദേശികൾ തിരുവനന്തപുരത്ത് പിടിയിൽ
തിരുവനന്തപുരം: വ്യാജ ലൈസൻസ് തോക്കുമായി 5 കശ്മീരികൾ തിരുവനന്തപുരത്ത് പിടിയിൽ. ഇവരിൽ നിന്നും 25 റൗണ്ട് വെടിയുണ്ടകളും ഇരട്ടക്കുഴല്‍ തോക്കും കരമന പോലീസ് പിടിച്ചെടുത്തു.
എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന വാഹനത്തിന് സുരക്ഷയൊരുക്കുന്ന ഏജൻസിയിലെ ജീവനക്കാരാണ് അറസ്റ്റിലായത്. മുഷ്താഖ് ഹുസൈന്‍, മുഹമ്മദ് ജാവേദ്, ഖുല്‍സമാന്‍, ഷൂക്കൂര്‍ അഹ്മദ്, ഷൗക്കത്തലി എന്നിരെയാണ് പോലീസ് പിടികൂടിയത്.