കൊവിഡ് സേവനങ്ങൾ തുടരൂ, എനിക്ക് സുരക്ഷ വേണ്ട; തമിഴ്‌നാട് പോലീസിനോട് സിദ്ധാർഥ്
ബിജെപി, സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണി രൂക്ഷമായതിന് പിന്നാലെ നടൻ സിദ്ധാർഥിനെ സുരക്ഷ വാഗ്ദാനം ചെയ്ത് തമിഴ്‌നാട് പോലീസ്. തമിഴ്‌നാട് ബിജെപി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും അഞ്ഞൂറിലധികം കോളുകളാണ് വന്നതെന്നും വധഭീഷണിയും കുടുംബാംഗങ്ങൾക്കെതിരെ ബലാത്സംഗ ഭീഷണിയും ബിജെപിക്കാർ ഉയർത്തിയെന്നും നടൻ വെളിപ്പെടുത്തിയിരുന്നു
ഇതിന് പിന്നാലെയാണ് താരത്തിന് പ്രത്യേക സുരക്ഷ നൽകാമെന്ന് തമിഴ്‌നാട് പോലീസ് അറിയിച്ചത്. എന്നാൽ പോലീസിന് നന്ദി പറഞ്ഞ സിദ്ധാർഥ്, കൊവിഡ് കാലത്തെ സേവനങ്ങൾ തുടരണമെന്ന് പോലീസിനോട് അഭ്യർഥിച്ചു. പിന്തുമ പ്രഖ്യാപിച്ച നിങ്ങളുടെ ട്വീറ്റിനേക്കാൾ കൂടുതൽ ധൈര്യം നൽകുന്ന വാക്കുകൾ എനിക്കില്ലെന്നും സിദ്ധാർഥ് പറഞ്ഞു.