Saturday, April 12, 2025
Top News

പരീക്ഷകൾ: ഇന്നും, നാളെയും കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും

തിരുവനന്തപുരം: ഇന്നും, നാളെയും (ശനി, ഞായർ) സംസ്ഥാനത്ത് കൂടുതൽ സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. ഓഗസ്റ്റ് 7 ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ വെച്ച് നടക്കുന്ന എസ്.സി ഡെവലപ്‌മെന്റ് ഓഫീസർ ഗ്രേഡ് 2, ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയും ഓഗസ്റ്റ് 8 ഞായറാഴ്ച തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി നടക്കുന്ന സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയും നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി, ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *